മുംബൈ-ചാനൽ റേറ്റിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്ക് ടി. വി ഡിസ്ട്രിബ്യൂഷൻ തലവൻ ഘൻശ്യാം സിങ് അറസ്റ്റിൽ. ഇദ്ദേഹത്തെ നാളെ കോടതിയിൽ ഹാജരാക്കും. ആത്മഹത്യാ പ്രേരണക്കുറ്റവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ചാനൽ മേധാവി അർണബ് ഗോസാമി ജയിലിലാണ്. റിപ്പബ്ലിക് ടിവി ഉൾപ്പെടെ മൂന്ന് ചാനലുകൾ റേറ്റിങിൽ കൃത്രിമത്വം കാണിച്ചെന്ന മുംബൈ പോലീസിന്റെ കണ്ടെത്തൽ. ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നീ രണ്ട് മറാത്തി ചാനലുകൾക്കെതിരെയാണ് നടപടി എടുത്തത്.