മുംബൈ- ഇന്റീരിയർ ഡിസൈനറും കുടുംബവും ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായ റിപ്പബ്ലിക് ടി.വിയുടെ ചാനൽ ഉടമയും സംഘ്പരിവാർ മാധ്യമപ്രവർത്തകനുമായ അർണബ് ഗോസ്വാമിക്കു ജാമ്യമില്ല. ജാമ്യത്തിന് വേണ്ടി കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും നാലു ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകണമെന്നും ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, അർണബ് അലിബാഗിലെ സെഷൻസ് കോടതിയെ ജാമ്യത്തിനായി ഇന്നു തന്നെ സമീപിച്ചു. കഴിഞ്ഞ ബുധനാഴ്ച വസതിയിൽനിന്ന് അലിബാഗ് പൊലീസ് അറസ്റ്റ് ചെയ്ത അർണബ്, 18 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.