Sorry, you need to enable JavaScript to visit this website.

 റോബിന്‍ ഹുഡ് സിനിമ പ്രചോദനമായി,   എ.ടി.എം പൊക്കാനിറങ്ങിയ യുവാവ് അറസ്റ്റില്‍

ആലുവ-പൃഥ്വിരാജ് ചിത്രം 'റോബിന്‍ ഹുഡ്' കണ്ട് പ്രചോദനമുള്‍ക്കൊണ്ട് എടിഎം മോഷണത്തിനു ശ്രമിച്ചയാള്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശിയായ 37കാരന്‍ രഞ്ജിത് കുമാറാണു പിടിയിലായത്. ഇന്റര്‍നെറ്റില്‍ തിരഞ്ഞ് എടിഎം മെഷീനുകളുടെ പ്രത്യേകതകളും സുരക്ഷയും മനസിലാക്കിയതിന് ശേഷമാണ് രഞ്ജിത് മോഷണത്തിനിറങ്ങിയത്. പോലീസ് നൈറ്റ് പട്രോള്‍ സംഘങ്ങളെ നിരീക്ഷിച്ച് ഉദ്യോഗസ്ഥര്‍ ഇല്ലെന്ന് ഉറപ്പാക്കിയതിന് ശേഷമായിരുന്നു ഇയാളുടെ ഓപ്പറേഷനുകള്‍.
പൃഥ്വിരാജ് നായകനായി 2009ല്‍ പുറത്തിറങ്ങിയ റോബിന്‍ഹുഡ് എന്ന ചിത്രത്തിന്റെ ഇതിവൃത്തവും എടിഎം മോഷണമായിരുന്നു. സച്ചിസേതു രചിച്ച് ജോഷി സംവിധാനം ചെയ്ത ചിത്രം കണ്ടാണ് രഞ്ജിത് മോഷണത്തിന് പദ്ധതി മെനഞ്ഞത്. വര്‍ഷങ്ങളായി ആലുവ കേന്ദ്രീകരിച്ചാണ് രഞ്ജിത് താമസിക്കുന്നത്. അയല്‍വാസികളെയും വീട്ടുടമയേയും ടാക്‌സി സര്‍വീസ് കമ്പനി ഉടമയാണെന്നാണ് ധരിപ്പിച്ചിരുന്നത്. പോലീസ് അന്വേഷണം വഴിതിരിക്കാന്‍ ടാക്‌സി കാര്‍ സഞ്ചാരം ഉപകരിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍
 

Latest News