കൊല്‍ക്കത്ത- കുഴപ്പം സൃഷ്ടിക്കുന്ന ശീലം ആറു മാസത്തിനകം തിരുത്തിയില്ലെങ്കില്‍ തൃണമുല്‍ കോണ്‍ഗ്രസുകാരുടെ കൈയും കാലും വാരിയെല്ലുകളും തല്ലിയൊടിക്കുമെന്ന് പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ ഭീഷണി.
ശല്യപ്പെടുത്തുന്ന രീതി ഒഴിവാക്കാന്‍ ആറു മാസത്തെ സമയം നല്‍കുകയാണെന്ന് ഈസ്റ്റ് മിഡ്‌നാപൂരിലെ ഹാല്‍ദിയയില്‍ റാലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. ശീലം തിരുത്തിയില്ലെങ്കില്‍ മമതയുടെ ആളുകള്‍ക്ക് ശ്മശാനത്തിലേക്ക് പോകേണ്ടിവരുമെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
സംസ്ഥാനത്ത് ഏപ്രിലിലോ മേയിലോ തെരഞ്ഞെടുപ്പ് നടക്കുമെന്നും നീതിപൂര്‍വകമായ വോട്ടെടുപ്പ് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പോലീസില്ലാതെ കേന്ദ്ര സേനകളുടെ സാന്നിധ്യത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുകയെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
ഭീകരത അഴിച്ചുവിടാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് ടി.എം.സിയും സാധാരണ ഗുണ്ടയുടെ ഭാഷയിലാണ് ബി.ജെ.പി പ്രസിഡന്റ് സംസാരിക്കുന്നതെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു.