ന്യൂദല്‍ഹി- ശിവസേന പോലും അഭിനന്ദിക്കുന്ന തരത്തില്‍ വളരെ പെട്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഉണര്‍വ്. എണ്ണയിട്ട യന്ത്രം പോലെ അദ്ദേഹം പണിയെടുത്തു തുടങ്ങിയപ്പോള്‍ സമൂഹ മാധ്യമങ്ങളിലും താരമായി.
ട്വിറ്ററില്‍ അദ്ദേഹത്തന്റെ ട്വീറ്റുകള്‍ വന്‍ സ്വീകാര്യത നേടുകയും അവ ഷെയര്‍ ചെയ്ത് പോകുകയും ചെയ്തതോടെ ചോദ്യമുയര്‍ന്നു. ആരായിരിക്കും രാഹുലിനുവേണ്ടി ട്വീറ്റുന്നത്. രഹുല്‍ തന്നെയാണോ അതോ മറ്റുവല്ലവരും?
ഇന്ന് ട്വിറ്റര്‍ ഉപയോക്താക്കളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവിശ്വസനീയ പ്രകടങ്ങള്‍ നടത്തുന്ന ഒരു പപ്പിയുടെ വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തു.
കൂടെ ഒരു സന്ദേശവും. ആരാണ് ഇയാള്‍ക്ക് വേണ്ടി ട്വീറ്റുന്നത്. ഇത് ഞാനാണ് പിഡി... നോക്കൂ ഒരു ട്വീറ്റ്.. അല്ല ട്രീറ്റ് കൊണ്ട് ഞാന്‍ എന്തൊക്കെ ചെയ്യുന്നുവെന്ന്.. ഇതായിരുന്നു സന്ദേശം.
പിഡി ഭക്ഷണം സ്വീകരിക്കുന്ന ഒരു വിദ്യയാണ് വീഡിയോവിലുള്ളത്.
രഹുല്‍ ഗാന്ധി ആരംഭിച്ച സോഷ്യല്‍ മീഡിയ പ്രചാരണം ശ്രദ്ധേയമായിരിക്കുന്നത് അദ്ദേഹം അതില്‍ ഉള്‍പ്പെടുത്തുന്ന തമാശകളും പരിഹാസവും കൂടി കൊണ്ടാണ്. കഴിഞ്ഞ ജൂലക്കൈും സെപ്റ്റംബറിനുമിടയില്‍ ട്വിറ്ററില്‍ രാഹുലിന് പത്ത് ലക്ഷം പുതിയ ഫോളോവേഴ്‌സിനെ കിട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ട്വിറ്റര്‍ കീഴടക്കിയ രണ്ട് ഇന്ത്യന്‍ താരങ്ങളായ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ എന്നിവരേക്കാളും ഇപ്പോള്‍ രാഹുലിന്റെ ട്വീറ്റുകളാണ് ഷെയര്‍ ചെയ്യപ്പെടുന്നത്.