ന്യൂദൽഹി- ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെക്ക് മധ്യപ്രദേശ് സർക്കാർ പ്രത്യേക ഹെലികോപ്റ്റർ അനുവദിച്ച സംഭവത്തിലുള്ള ട്വീറ്റിൽ തനിക്ക് തെറ്റുപറ്റിയതായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. മധ്യപ്രദേശ് സർക്കാറിന്റെ വിധി നിർണയിക്കുന്ന എം.എൽ.എമാരുടെ അയോഗ്യത കേസ് വിധി പറയാനിരിക്കെ കൻഹ ദേശീയ പാർക്ക് സന്ദർശിക്കാൻ ചീഫ് ജസ്റ്റിസിന് പ്രത്യേക ഹെലികോപ്റ്റർ അനുവദിച്ചു എന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്.
സീറ്റുകളിലേക്കു തിരഞ്ഞെടുപ്പ് നടന്നുവെന്നും ശിവരാജ് സിംഗ് സർക്കാരിന്റെ നിലനിൽപ് തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയാണ്. കോടതി നടപടിയെ അടിസ്ഥാനമാക്കിയല്ലെന്നും ട്വീറ്റിലുണ്ടായ തെറ്റിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രശാന്ത് ഭൂഷൺ വീണ്ടും ട്വീറ്റ് ചെയ്തു.