വാഷിംഗ്ടൺ- മുന്നൂറിലേറെ ഇല്ക്ടറൽ വോട്ടുകൾ നേടി അധികാരത്തിലെത്തുമെന്ന് ഡമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ. അമേരിക്കൻ ജനതയോട് നടത്തിയ പ്രസംഗത്തിലാണ് ബൈഡൻ ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് ജനാധിപത്യം പുലരുമെന്നും ബൈഡൻ വ്യക്തമാക്കി. വ്യക്തമായ ഭൂരിപക്ഷത്തിലേക്കാണ് നീങ്ങുന്നത്. രാജ്യത്തെമ്പാടും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. നാൽപത് ലക്ഷം വോട്ടുകൾക്ക് ഡോണൾഡ് ട്രംപിനെ പരാജയപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ.
തെരഞ്ഞെടുപ്പിൽ നമ്മൾ എതിരാളികളേയാക്കാം. എന്നാൽ ശത്രുക്കളല്ല. നമ്മൾ അമേരിക്കക്കാരാണ്. അധികാരത്തിലെത്തിയാൽ കോവിഡിന് എതിരെ പൊരുതുക എന്നതായിരിക്കും ലക്ഷ്യം. നഷ്ടപ്പെട്ട ജീവനുകൾ തിരിച്ചുപിടിക്കാൻ കഴിയില്ല. എന്നാൽ കൂടുതൽ ജീവനുകൾ നഷ്ടപ്പെടാതെ നോക്കണമെന്നും ബൈഡൻ പറഞ്ഞു.