Sorry, you need to enable JavaScript to visit this website.

യു.എ.പി.എ കേസില്‍ ഉമര്‍ ഖാലിദിനെ വിചാരണ ചെയ്യാന്‍ ദല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കി

ന്യൂദല്‍ഹി- ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട യു.എ.പി.എ കേസില്‍ വിചാരണ ചെയ്യാന്‍ ദല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയതായി പോലീസ് അറിയിച്ചു.

ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും പ്രോസിക്യൂഷന്‍ അനുമതി നല്‍കിയെന്നും ആരൊക്കെയാണ് പ്രതികളെന്ന് ഇനി കോടതി പരിശോധിക്കട്ടെയെന്നും ദല്‍ഹി സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനും വെളിപ്പെടുത്തി.

ദല്‍ഹി കലാപ ഗൂഢാലോചന കേസില്‍ യു.എ.പി.എ ചുമത്തിയ ഉമര്‍ഖാലിദിനെതിരായ വിചാരണക്ക് കേന്ദ്ര സര്‍ക്കാരും ദല്‍ഹി സര്‍ക്കാരും അനുമതി നല്‍കിയതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

യു.എ.പി.എയിലെ സെക് ഷന്‍ 13 പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിക്കണം. സെക്്ഷന്‍ 16,17,18 പ്രകാരം ദല്‍ഹി സര്‍ക്കാരിന്റെ അനുമതി വേണം. ഇപ്പോള്‍ രണ്ട് അനുമതികളും ലഭിച്ചിരിക്കയാണ്.
വടക്കു കിഴക്കന്‍ ദല്‍ഹി പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടന്ന കലാപത്തില്‍ സെപ്റ്റംബര്‍ 13-നാണ് യു.എ.പി.എ ചുമത്തി ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്.

 

Latest News