ചെന്നൈ- തമിഴ്‌നാട്ടിൽ സർക്കാർ അനുമതി നിഷേധിച്ചിട്ടും തുടർന്ന വെട്രിവേൽ യാത്ര പോലീസ് തടഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അടക്കം നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോവിഡ് പ്രോട്ടോകോൾ പ്രകാരം യാത്രയ്ക്ക് അനുമതിയില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സഖ്യകക്ഷികളായ എ.ഐ.എ.ഡി.എം.കെ- ബി.ജെ.പി പോര് ഭിന്നത മറ നീക്കി പുറത്തുവരുകയാണ്. നവംബർ ആറ് മുതൽ ഡിസംബർ ആറ് വരെയാണ് യാത്ര നടത്താൻ ബി.ജെ.പി ഉദ്ദേശിച്ചിരുന്നത്. നേരത്തെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ എം.ജി.ആറിന്റെ ചിത്രം ഉപയോഗിക്കരുതെന്ന് ബി.ജെ.പിയോടെ എ.ഐ.എ.ഡി.എം.കെ ആവശ്യപ്പെട്ടിരുന്നു.
സഖ്യത്തിൽ അറുപത് സീറ്റിൽ മത്സരിക്കുമെന്ന് നേരത്തെ തന്നെ ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുരുക വിശ്വാസികളെ ലക്ഷ്യമിട്ടുള്ള യാത്രയും ബി.ജെ.പി സംഘടിപ്പിച്ചത്.