വാഷിംഗ്ടണ്‍- ജനാധിപത്യം ചിലപ്പോള്‍ കുഴഞ്ഞുമറിയാറുണ്ടെന്നും അല്‍പം ക്ഷമ ആവശ്യമാണെന്നും യു.എസ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ പറഞ്ഞു.
വോട്ടെണ്ണല്‍ സാധാരണത്തേതിലും കൂടുതല്‍ സമയമെടുക്കുന്ന പശ്ചാത്തലത്തിലാണ് ബൈഡന്റെ പ്രസ്താവന. അമേരിക്കക്കാര്‍ ക്ഷമയോടെ കാത്തിരിക്കണമെന്നും ഒരോ വോട്ടും എണ്ണിയെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
വൈറ്റ് ഹൗസില്‍ അവകാശമുന്നയിക്കാന്‍ ആവശ്യമായ 270 ഇലക്ടറല്‍ വോട്ടുകള്‍ ലഭിക്കാന്‍ ആറെണ്ണത്തിന്റെ കുറവാണ് ബൈഡനുള്ളത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് 21 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.