പൂനെ- പൂനെയിലെ ശിരുരില്‍ ബലാത്സംഗ ശ്രമം ചെറുത്ത 37കാരിയുടെ കണ്ണ് അജ്ഞാത അക്രമി കുത്തിപ്പൊട്ടിച്ചു. ബുധനാഴ്ച രാത്രിയില്‍ മലമൂത്ര വിസര്‍ജനം നടത്താനായി പുറത്തിറങ്ങിയതായിരുന്നു 37കാരിയായ യുവതിയെന്ന് പോലീസ് പറഞ്ഞു. ഇരുട്ടിന്റെ മറവില്‍ പിന്നിലൂടെ വന്ന അക്രമി കയറിപ്പിടിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. പീഡനം ചെറുക്കുന്നതിനിടെ അക്രമി കൂര്‍ത്ത ആയുധമെടുത്ത് കണ്ണില്‍ കുത്തുകയായിരുന്നു. യുവതിയുടെ അലറി വിളിച്ചതോടെ ഓടി രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായില്ല. നാട്ടുകാരെത്തിയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.