ന്യൂദല്‍ഹി- മാസങ്ങള്‍ക്കു മുമ്പ് 60കാരന്റെ പീഡനത്തിനിരയായ 16കാരി രഹസ്യമായി വീട്ടിലെ ടറസിനു മുകളില്‍ കുഞ്ഞിനു ജന്മം നല്‍കി. പിന്നീട് വീടിനകലെ തെരുവില്‍ കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചു. കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനക്കഥ പുറത്തായത്. ഷോപ്കീപ്പറായ 60കാരന്‍ ബലാത്സംഗം ചെയ്ത കാര്യം പെണ്‍കുട്ടി ഭയം മൂലം അമ്മയെ അറിയിച്ചിരുന്നില്ല. കുഞ്ഞിനെ ലഭിച്ച പ്രദേശത്തെ സിസിടിവി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടി കുഞ്ഞിനെ ഉപേക്ഷിച്ചു കടക്കുന്നത് കണ്ടത്. തുടര്‍ന്ന് പെണ്‍കുട്ടിയെ അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു. സംഭവം വെളിച്ചത്തായതോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച 60കാരനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു പിന്നീട് അറസ്റ്റിലാകുകയും ചെയ്തു.