വാഷിംഗ്ടണ്‍- യുഎസ് പ്രതിനിധി സഭയിലേക്ക് തുടര്‍ച്ചയായ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജ പ്രമീള ജയപാല്‍. ചെന്നൈയില്‍ ജനിച്ച പ്രമീള, വാഷിംഗ്ട്ണ്‍ സ്‌റ്റേറ്റില്‍ നിന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വേണ്ടി ജനവിധി തേടിയത്. എതിര്‍ സ്ഥാനാര്‍ഥിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ക്രെയ്ഗ് കെല്ലറിനെക്കാള്‍ എഴുപത് ശതമാനത്തിലധികം നേടിയാണ് അന്‍പത്തിയഞ്ചുകാരിയായ പ്രമീള തന്റെ ഹാട്രിക് വിജയം ഉറപ്പിച്ചത്.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ യുഎസ് കോണ്‍ഗ്രസിലെ മികച്ച പുരോഗമന നിയമനിര്‍മ്മാതക്കളിലൊരാളായി പ്രമീള ഉയര്‍ന്നുവന്നിരുന്നു. ജമ്മു കാശ്മീര്‍, പൗരത്വനിയമ ഭേദഗതി വിഷയങ്ങളില്‍ ഇന്ത്യ സ്വീകരിച്ച നിലപാടുകളില്‍ വിമര്‍ശനാത്മകമായി പ്രതികരിച്ച് ശ്രദ്ധ നേടി വ്യക്തി കൂടിയായ പ്രമീള. യുഎസ് പ്രതിനിധി സഭയിലേക്ക് ഇന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ ഇന്ത്യന്‍ വംശജയാണ് പ്രമീള ജയപാല്‍. ന്യൂഡല്‍ഹിയില്‍ ജനിച്ച രാജ കൃഷ്ണമൂര്‍ത്തിയും നേരത്തെ തന്നെ തന്റെ വിജയം ഉറപ്പിച്ചിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിക്കായി ഇല്ലിനോയിസില്‍ നിന്ന് മത്സരിച്ച ഈ 47കാരന്‍ ഇത് രണ്ടാം തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്.
ഇന്ത്യന്‍ വംശജരായ ഡോ.അമിത് ബെറ, റോ ഖന്ന എന്നിവരും കാലിഫോര്‍ണിയയിലെ സംസ്ഥാനങ്ങളില്‍ നിന്നും ജനവിധി തേടുന്നുണ്ട്. ഇതുവരെയുള്ള വിവരങ്ങള്‍ അനുസരിച്ച് അവര്‍ അവിടെ ലീഡ് ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍