വിജയവാഡ- പെന്‍ഷന്‍ പങ്ക് നല്‍കാത്തതിനെ തുടര്‍ന്ന് വൃദ്ധയായ ഭാര്യയെ വാക്കിംഗ് സ്റ്റിക്ക് കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ 92 കാരന്‍ അറസ്റ്റില്‍.
90 കാരിയായ അപ്രയമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവും 92 കാരനായ സാമുവലാണ് അറസ്റ്റിലായത്.
ഗുണ്ടൂര്‍ ജില്ലയിലെ അമൃതാളുരു ഗ്രാമത്തില്‍ വൃദ്ധ ദമ്പതികള്‍ വേറിട്ടാണ് കഴിഞ്ഞിരുന്നത്. അപ്രയമ്മക്ക് 2250 രൂപ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. നവംബര്‍ ഒന്നിന് ഗ്രമ സന്നദ്ധ പ്രവര്‍ത്തകനില്‍നിന്ന് തുക കൈപ്പറ്റിയ അപ്രയമ്മ കുറച്ചു തുക ഭര്‍ത്താവിന് നല്‍കിയെങ്കിലും 200 രൂപയുടെ കുടിശ്ശികയെ ചൊല്ലി വാക്കുതര്‍ക്കത്തിലെത്തുകയായിരുന്നു.
തിങ്കളാഴ്ച ഭാര്യയെ സമീപിച്ച സാമുവല്‍ പെന്‍ഷന്‍ പങ്ക് കൃത്യമായി നല്‍കുന്നില്ലെന്ന് ആരോപിച്ച് വീണ്ടും തര്‍ക്കമുണ്ടായി. ക്ഷുഭിതനായ സാമുവല്‍ വാക്കിംഗ് സ്റ്റിക്ക് കൊണ്ട് ഭാര്യയെ അടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.