ന്യൂദല്‍ഹി- റിപ്പബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റില്‍ പ്രതിഷേധവുമായി കേന്ദ്ര മന്ത്രിമാര്‍ രംഗത്ത്. മഹാരാഷ്ട്ര പോലീസ് അര്‍ണബിനെ അറസ്റ്റ് ചെയ്ത നടപടിയെ കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവഡേക്കര്‍, സ്മൃതി ഇറാനി എന്നിവര്‍ അപലിച്ചു.
മഹാരാഷ്ട്രയിലെ പത്രസ്വാതന്ത്ര്യത്തിനെതിരായ നടപടി അടിയന്തരാവസ്ഥ ദിനങ്ങളെയാണ് ഓര്‍മിപ്പിക്കുന്നതെന്ന് വാര്‍ത്താ വിതരണ, പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.
അര്‍ണബിനോടൊപ്പം നില്‍ക്കാത്തവര്‍ ഫാസിസത്തെയാണ് പിന്തുണക്കുന്നതെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. നിങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമല്ലായിരിക്കാം, അംഗീകരിക്കുന്നില്ലായിരിക്കാം, പക്ഷേ മൗനം പാലിച്ചാല്‍ നിങ്ങള്‍ അടിച്ചമര്‍ത്തലിനെയാണ് പിന്തുണക്കുന്നത്- കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രിയായ സ്മൃതി ഇറാനി പറഞ്ഞു.
53 കാരനായ ഇന്റീരിയര്‍ ഡിസൈനറെ ആത്മഹത്യയിലേക്ക് നയിച്ചുവെന്ന രണ്ടു വര്‍ഷം പഴക്കമുള്ള പരാതിയിലാണ് ബുധനാഴ്ച രാവിലെ അര്‍ണബിനെ പോലീസ് അറസ്റ്റ് ചെയ്തത്.