തിരുവനന്തപുരം- ലഹരി മരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബംഗളൂരുവില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചു.
ബംഗളൂരുവില്‍നിന്നെത്തിയ ഉദ്യോഗസ്ഥരാണ് തിരുവനന്തപുരം മരുതംകുഴിയിലുള്ള കോടിയേരി എന്ന വീട്ടില്‍ പരിശോധന നടത്തുന്നത്.
കര്‍ണാടക പോലീസും സി.ആര്‍.പി.എഫും ഇ.ഡി ഉദ്യോഗസ്ഥരോടൊപ്പമുണ്ട്. ബിനീഷിന്റെ ബിസിനസ് പങ്കാളി അബദുല്‍ ലത്തീഫിന്റെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. ബംഗളൂരുവിലുള്ള ബിനീഷിന്റെ ചോദ്യം ചെയ്യല്‍ ആറു ദിവസമായിട്ടും പൂര്‍ത്തിയായിട്ടില്ല.