അതിര്‍ത്തി കടന്ന ഉത്തര കൊറിയക്കാരന്‍ പിടിയില്‍

സോള്‍- അതിര്‍ത്തി കടന്ന ഉത്തര കൊറിയക്കാരന്‍ ദക്ഷിണ കൊറിയന്‍ സൈന്യത്തിന്റെ പിടിയിലായി. ഇയാളുടെ പേരോ മറ്റു വിവരങ്ങളോ ദക്ഷിണ കൊറിയന്‍ സൈനിക മേധാവി വെളിപ്പെടുത്തിയിട്ടില്ല.

ബന്ധപ്പെട്ട  ഏജന്‍സികളുമായി ചേര്‍ന്ന് അന്വേഷണം നടത്തുമെന്ന് സൈനിക മേധാവി പറഞ്ഞു. വടക്കന്‍ കൊറിയന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് അസാധാരണ നടപടികളൊന്നുമുണ്ടായിട്ടില്ല. ഇയാള്‍ ദക്ഷിണ കൊറിയയിലേക്ക് കൂറുമാറിയതാണോ എന്ന് സ്ഥിരീകരിക്കാനാണ് അന്വേഷണം.

കഴിഞ്ഞ വര്‍ഷം ഒരു നോര്‍ത്ത് കൊറിയന്‍ സൈനികന്‍ നദി നീന്തിക്കടന്ന് അതിര്‍ത്തിയിലെത്തിയിരുന്നു. 65 വര്‍ഷം ഇരു രാജ്യങ്ങളായി വിഭജിക്കപ്പെട്ട ശേഷം ഇതുവരെ 30,000 പേരാണ് വടക്കന്‍ കൊറിയയില്‍നിന്ന് രക്ഷപ്പെട്ട് തെക്കന്‍ കൊറിയയില്‍ എത്തിയത്.

 

Latest News