വിയന്ന- വിയന്നയില്‍ തിങ്കളാഴ്ച ഭീകരന്‍ നടത്തിയ വെടിവെപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഐഎസ് ഏറ്റെടുത്തു. ഐഎസ് അനുഭാവവമുള്ള 20കാരനാണ് ആക്രമണം നടത്തിയത്. ഇയാള്‍ നേരത്തെ ജയിലില്‍ കിടന്നിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഓസ്ട്രിയയുടെ തലസ്ഥാന നഗരമായ വിയന്നയില്‍ കലാഷ്‌നിക്കോവ് തോക്കുമായാണ് അക്രമി കൂട്ടവെടിവെപ്പ് നടത്തിയത്. സംഭവത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. അക്രമിയെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 18 ഇങ്ങളില്‍ റെയ്ഡ് നടത്തിയ പോലീസ് ഇതുവരെ 14 പേരെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ഭീകരനുമായി ബന്ധമുള്ളവരെ കണ്ടെത്താനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം. സംഭവം വിഡിയോയില്‍ പകര്‍ത്തിയവര്‍ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തു വിടുന്നതിനു മുമ്പായി പോലീസിനു നല്‍കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ട ഭീകരന്റെ കംപ്യൂട്ടര്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആയുധങ്ങളേന്തി നില്‍ക്കുന്ന ഫോട്ടോയും മറ്റു തെളിവുകളും ഇതില്‍ നിന്ന് ലഭിച്ചതായും പോലീസ് പറഞ്ഞു. ഇയാല്‍ വ്യാജ സ്‌ഫോടക ബെല്‍റ്റ് ധരിച്ചിരുന്നതായും പോലീസ് പറഞ്ഞു.
അബു ദഗ്ന അല്‍ അല്‍ബാനി എന്നാണ് ആക്രമിയുടെ പേരെന്ന് ഐഎസ് വാര്‍ത്താ ഏജന്‍സി പറയുന്നു. തോക്കുകളും കത്തിയുമേന്തിയ ഭീകരന്റെ ചിത്രവും ഒരു വിഡിയോയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
സിറിയയിലേക്കു പോകാന്‍ ശ്രമിച്ചതിന് ഏപ്രിലില്‍ തീവ്രവാദ കുറ്റം ചുമത്തിയ ഇയാളെ ശിക്ഷിച്ചിരുന്നതായും ഓസ്ട്രിന്‍ അധികൃതര്‍ പറഞ്ഞു. ഓസ്ട്രിയന്‍ മസിഡോണിയന്‍ ഇരട്ട പൗരത്വമുള്ള പ്രതിക്ക് 22 മാസം തടവു ശിക്ഷ ലഭിച്ചിരുന്നെങ്കിലും നേരത്തെ മോചിതനാക്കപ്പെടുകയായിരുന്നു.