പട്‌ന- നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു വരുന്ന ബിഹാറില്‍ ചൊവ്വാഴ്ച നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 53.5 ശതമാനം പോളിങ്. 94 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. വടക്കന്‍ ബിഹാറിലെ ഈ മണ്ഡലങ്ങളിലേറെയും ബിജെപി ശക്തി കേന്ദ്രങ്ങളാണ്. 2015ല്‍ നടന്ന തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ പോളിങ് ശതമാനം കുറഞ്ഞു. അന്ന് 56.9 ശതമാനമായിരുന്നു പോളിങ്. മുഖ്യമന്ത്രി നിതീഷ് കുമാര്‍, പ്രതിപക്ഷ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, സഹോദരന്‍ തേജ് പ്രതാപ്, എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ തുടങ്ങി പ്രമുഖരുടെ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നു.