ഗ്വാളിയര്‍-ഖനനത്തിലൂടെ വജ്രക്കല്ലുകള്‍ കണ്ടെടുത്ത് മധ്യപ്രദേശിലെ തൊഴിലാളികള്‍. 7.44, 14.98 കാരറ്റുകളുള്ള രണ്ട് വജ്രകല്ലുകളാണ് തൊഴിലാളികള്‍ കണ്ടെടുത്തത്. 7.44 കാരറ്റുളള വജ്രത്തിന് ഏകദേശം മുപ്പതുലക്ഷത്തിനടുത്ത് രൂപ വിലവരുമെന്നാണ് കണക്കുകൂട്ടുന്നത്.14.98 കാരറ്റുളള വജ്രത്തിന് അതിന്റെ ഇരട്ടിയും. 12.5 ശതമാനം റോയല്‍റ്റി കുറച്ച ശേഷമുള്ള തുകയാണ് ഖനനം ചെയ്‌തെടുത്തു തൊഴിലാളികള്‍ക്ക് ലഭിക്കുക. വജ്രത്തിന്റെ മൂല്യം നിര്‍ണയിക്കേണ്ടത് അധികൃതരാണ്.