അങ്കാറ- തുര്‍ക്കിയിലുണ്ടായ ഭൂചലനത്തില്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയ മൂന്ന് വയസ്സുകാരിയെ 65 മണിക്കൂറിനുശേഷം രക്ഷപ്പെടുത്തി.
ഭൂചലനമുണ്ടായി മൂന്നാം ദിവസം ശേഷം മൃതദേഹങ്ങള്‍ക്ക് വേണ്ടിയും അവശേഷിക്കുന്ന ജീവനുകള്‍ക്കും വേണ്ടിയുമുള്ള തെരച്ചിലിനിടെ ഇസ്താംബൂള്‍ അഗ്‌നിശമന സേനാ അംഗം മുഅമ്മര്‍ സെലിക്കാണ് ബാലികയെ കണ്ടെത്തിയത്.
മൃതദേഹമാണെന്ന് ഉറപ്പിച്ച് സഹപ്രവര്‍ത്തകരോട് ബോഡി ബാഗ് ചോദിച്ചെങ്കിലും അവള്‍ കണ്ണ് തുറന്ന് തന്റെ തള്ളിവിരലില്‍ പിടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
തുര്‍ക്കിയിലും ഗ്രിസിലുമായുണ്ടായ ഭൂചലനത്തില്‍ 94 പേരാണ് ഇതുവരെ മരിച്ചത്. ആയിരത്തോളം പേര്‍ക്കാണ് പരിക്ക്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തുര്‍ക്കിക്കും സമോസിനും ഇടയില്‍ 16.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.