കാബൂള്‍- അഫ്ഗാനിസ്ഥാനില്‍ കാബൂള്‍ സര്‍വകലാശാലയില്‍ നടന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. മനുഷ്യാവകാശങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും മേലുള്ള കടന്നാക്രമണമാണിതെന്ന് അദ്ദേഹം പറഞ്ഞു.
സര്‍വകലാശാലയില്‍ ബുക്ക് ഫെയര്‍ നടക്കുന്നതിനിടെ ഉണ്ടായ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഇറാന്‍ അംബാസഡര്‍ കൂടി പങ്കെടുത്ത ചടങ്ങനിടെയായിരുന്നു ആക്രമണം.
പത്ത് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് വിദ്യാഭ്യാസ സംവിധാനങ്ങള്‍ക്കുനേരെ ആക്രമണമെന്ന് യു.എന്‍ സെകട്ടറി ജനറല്‍ പറഞ്ഞു. ആക്രമണത്തിനു ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അഫ്ഗാന്‍ ജനതക്കും സര്‍ക്കാരിനുമൊപ്പം നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.