ഹൈദരാബാദ്-തെലങ്കാന ഉപ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി എത്തിച്ച ഒരു കോടി രൂപ പോലീസ് പിടിച്ചെടുത്തു. ബിജെപി സ്ഥാനാര്‍ഥിയായ എം രഘുനന്ദന്‍ റാവുവിന്റെ ഭാര്യാസഹോദരനും കൂട്ടാളിയുമാണ് പിടിയിലായത്. ദുബ്ബാക്ക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായാണ് പണം എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
ബീഗം പേട്ട് ഫ്‌ളൈ ഓവറിന് സമീപത്ത് വെച്ച് സംഘം സഞ്ചരിച്ച ഇന്നോവ കാറില്‍ പോലീസ് പരിശോധന നടത്തുകയും പണം കണ്ടെത്തുകയുമായിരുന്നു. പണം എത്തിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്നും കണ്ടെത്തിയതായി ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ അഞ്ജനി കുമാര്‍ പറഞ്ഞു.