ജയ്പൂര്‍- ഈയിടെ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങളെ മറികടക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ മൂന്ന് ബില്ലുകള്‍ പാസാക്കി. നിയമസഭയില്‍ ശബ്ദവോട്ടോടെയാണ് ബില്ലുകള്‍ പാസാക്കിയത്. പ്രതിപക്ഷമായ ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ച് ഇങ്ങിപ്പോയി. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങല്‍ക്ക് രാജ്യം ഒന്നടങ്കം എതിരാണെന്നും ഭൂമി ഏറ്റെടുക്കല്‍ നിയമം പിന്‍വലിച്ചതു പോലെ ഈ നിയമങ്ങളും പിന്‍വലിക്കണമെന്നും രാജസ്ഥാന്‍ പാര്‍ലമെന്ററി കാര്യ മന്ത്രി ശാന്തി ധരിവാള്‍ പറഞ്ഞു.
രാജസ്ഥാന്‍ നിയമസഭിയില്‍ ഈ ബില്ലുകള്‍ പാസാക്കിയത് ദല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കളെ തൃപ്തിപ്പെടുത്താനാണെന്ന് പ്രതിപക്ഷ നേതാവ് ബിജെപിയുടെ ഗുലാബ് ചന്ദ് കഠാരിയ പറഞ്ഞു.
നേരത്തെ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും കാര്‍ഷിക നിയമത്തെ മറികടക്കുന്ന നിയമം കൊണ്ടു വന്നിരുന്നു.