അഹമ്മദാബാദ്- പ്രവാചക കാര്‍ട്ടൂണുകളെ ന്യായീകരിച്ചെന്ന ആരോപണം നേരിടുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പോസ്റ്ററുകള്‍ റോഡുകളില്‍ ഒട്ടിച്ച മൂന്ന് പേരെ ഗുജറാത്തില്‍ അറസ്റ്റ് ചെയ്തു.
അഹമ്മദാബാദിലാണ് പ്രതിഷേധത്തിന്റെ ഭാഗമായി മാക്രോണിന്റെ പോസ്റ്ററുകള്‍ റോഡില്‍ ഒട്ടിച്ചത്. നേരത്തെ മുംബൈയില്‍ സമാന രീതിയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. റോഡില്‍ ഒട്ടിച്ച പോസ്റ്ററുകളില്‍ ചവിട്ടി ജനങ്ങളും വാഹനങ്ങളും കടന്നുപോയതോടെ പോലീസ് ചിത്രങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു.
പ്രാവചകന്റെ കാര്‍ട്ടൂണുകളും കാരിക്കേച്ചറകളും പ്രസിദ്ധീകരിച്ചതോടെ ലോകത്തെമ്പാടുമുള്ള മുസ്ലിംകളുടെ രോഷം മനസ്സിലാക്കുന്നുവെന്നും അവരെ ആദരിക്കുന്നുവെന്നും പ്രസ്താവിച്ച് പ്രതിഷേധം തണുപ്പിക്കാന്‍ മാക്രോണ്‍ ശ്രമിച്ചെങ്കിലും വിവിധ രാജ്യങ്ങളില്‍ പ്രതിഷേധം തുടരുകയാണ്.
കാര്‍ട്ടൂണുകളെ താന്‍ ന്യായീകരിച്ചുവെന്ന പ്രചാരണം നുണയാണെന്നും താന്‍ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ലെന്നുമാണ് മാക്രോണ്‍ വിശദീകരിച്ചത്.