സംഭാവന ശേഖരിച്ച യുട്യൂബര്‍ പണം മുക്കിയെന്ന് വൃദ്ധ ദമ്പതികള്‍

ന്യൂദല്‍ഹി-വൈറല്‍ വീഡിയോ പോസ്റ്റ് ചെയ്ത യുട്യൂബര്‍ സഹായമായി ലഭിച്ച പണം നല്‍കാതെ കബളിപ്പിച്ചതായി ദല്‍ഹിയിലെ ബാബാ കാ ധാബ ഉടമ കാന്ത പ്രസാദ് പോലീസില്‍ പരാതി നല്‍കി.

തന്നെയും ഭാര്യയേയും സഹായിക്കാനായി സ്വരൂപിച്ച പണം ഗൗരവ് വാസന്‍ എന്ന യുട്യൂബര്‍ നല്‍കിയില്ലെന്നാണ് പരാതി.

20-25 ലക്ഷം സ്വരൂപിച്ചെങ്കിലും തനിക്ക് രണ്ട് ലക്ഷം രൂപയുടെ ചെക്ക് മാത്രമാണ് നല്‍കിയതെന്ന് പ്രസാദ് പറഞ്ഞു.

അതേസമയം, 25 ലക്ഷം രൂപവരെ നേടിയെന്ന ചില യുട്യൂബര്‍മാരുടെ ആരോപണം നിഷേധിച്ച വാസന്‍ തനിക്ക് ലഭിച്ച പണം മുഴുവന്‍ പ്രസാദിന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുവെന്ന് പറയുന്നു.

മാളവ്യനഗറിലെ ഭക്ഷണശാലയിലേക്ക് ഉപഭോക്താക്കളൊന്നും വരുന്നില്ലെന്ന് വയോധികര്‍ പറയുന്ന വീഡിയോ ഒക്ടോബര്‍ ഏഴിന് ചിത്രീകരിച്ചത്. തുടര്‍ന്ന് നിരവധി പേര്‍ വൃദ്ധ ദമ്പതികളെ സഹായിക്കുന്നതിന് പണം ട്രാന്‍സ്ഫര്‍ ചെയ്തു.

 

Latest News