ന്യൂദല്‍ഹി- ബിജെപി തോല്‍പ്പിക്കാന്‍ കഴിയുമെന്ന വിശ്വാസം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഉണ്ടായിരിക്കണമെന്നും ബിഹാറില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുഫലം ഇതു തെളിയിക്കുമെന്നാണ് പ്രതീക്ഷയെന്നും കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും ബിജെപിയുടെ വിജയ ശതമാനം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2019ലെ പൊതു തെരഞ്ഞെടുപ്പിനു ശേഷം 330 നിയമസഭാ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പും 51 ഇടത്ത് ഉപതെരഞ്ഞെടുപ്പും നടന്നു. ആകെ 381ല്‍ 319 ഇടത്തും ബിജെപിയാണ് ജയിച്ചിരുന്നത്. എന്നാല്‍ പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ 163 ഇടത്തു മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ജയിക്കാനായത്. ആരു പറഞ്ഞു ബിജെപിയെ തോല്‍പ്പിക്കാനാവില്ലെന്ന്? അവരെ തോല്‍പ്പിക്കാനാകുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വിശ്വാസം ഉണ്ടായിരിക്കണം- ചിദംബരം പറഞ്ഞു.