വിശാഖപട്ടണം- ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്ത് യുവാവ് 17കാരിയായ പെണ്‍കുട്ടിയെ തിരക്കേറിയ റോട്ടിലിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തി. യുവാവിന്റെ പ്രണയാഭ്യര്‍ത്ഥ പെണ്‍കുട്ടി നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയിക്കപ്പെടുന്നതായി പോലീസ് പറഞ്ഞു. ഗജുവാകയിലെ സുന്ദരയ്യ കോളനിയിലെ സായിബാബ ക്ഷേത്രത്തിനു സമീപത്തുവച്ച് പ്രതി അനില്‍ ശനിയാഴ്ച വരലക്ഷ്മി എന്ന പെണ്‍കുട്ടിയെ തടഞ്ഞുവെക്കുകയും തര്‍ക്കിക്കുകയും ചെയ്യുകയായിരുന്നു. ചൂടേറിയ വാഗ്വാദത്തിനൊടുവില്‍ അനില്‍ വരലക്ഷ്മിയുടെ കഴുത്ത് അറുക്കുകയായിരുന്നു. അമിതമായി രക്തംവാര്‍ന്ന് പെണ്‍കുട്ടി സംഭവസ്ഥലത്തു തന്നെ മരിച്ചു. പ്രതിയെ വൈകാതെ പോലീസ് കസ്റ്റഡിയിലെടുത്തു.