ചെന്നൈ- കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ്‌നാട് കൃഷി മന്ത്രി ആര്‍ ദുരൈകണ്ണ് (72) അന്തരിച്ചു. ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച രാത്രിയാണ് മരിച്ചത്. ഒക്ടോബര്‍ 13നാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. മുതിര്‍ന്ന അണ്ണാ ഡിഎംകെ നേതാവായ ദുരൈകണ്ണ് തഞ്ചാവൂരിലെ പാപനാശം എംഎല്‍എ ആയിരുന്നു. 15 വര്‍ഷത്തോളമായി ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു വരികയായിരുന്നു.
മരണത്തിനു തൊട്ടുമുമ്പായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി മന്ത്രിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. ശ്വാസകോശത്തെ കോവിഡ് ഗുരുതരമായി ബാധിച്ചതാണ് മരണ കാരണം. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വാസം നിലനിര്‍ത്തിയിരുന്നത്.