വാഷിംഗ്ടണ്‍- അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് നിതംബത്തില്‍ തട്ടിയെന്ന ആരോപണവുമായി രണ്ട് വനിതകള്‍ കൂടി രംഗത്ത്. ഒരു ഗ്രന്ഥകാരിയും ഒരു രാഷ്ട്രീയക്കാരിയുമാണ് ബുഷിന്റെ തമാശക്കും സ്പര്‍ശനത്തിനുമെതിരെ രംഗത്തുവന്നത്.
2014 ല്‍ ഹൂസ്റ്റണില്‍ വെച്ച് രാജ്യത്തിന്റെ 41 ാമത് പ്രസിഡന്റായിരുന്ന ബുഷ് തമാശ പറഞ്ഞു കൊണ്ട് തന്റെ നിതംബം പിടിച്ചുവെന്നാണ് ഗ്രന്ഥകാരി ക്രിസ്റ്റീന ബേക്കര്‍ ക്ലൈന്‍ പറഞ്ഞു.
2006 ല്‍ കെന്നെബങ്ക്‌പോര്‍ട്ടില്‍ വെച്ച് ബുഷ് തന്നെ തടവിയെന്നാണ് സ്‌റ്റേറ്റ് സെനറ്റിലേക്ക് മത്സരിച്ചിരുന്ന അമന്‍ഡ സ്റ്റാപ്പ്ള്‍സ് പോര്‍ട്ട്‌ലാന്‍ഡ് പ്രസ് ഹെറാള്‍ഡിനോട് പറഞ്ഞത്. ബുഷിന്റെ വിവാദ തടവലിനെതിരെ നേരത്തെ രണ്ട് നടിമാര്‍ രംഗത്തുവന്നിരുന്നു.
ദുരുദ്ദേശത്തോടെയല്ല 93 കാരനായ ബുഷ് സ്ത്രീകളുടെ പിറകില്‍ സ്പര്‍ശിച്ചതെന്നാണ് മുന്‍ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചത്. ആര്‍ക്കെങ്കിലും അങ്ങനെ തോന്നിയെങ്കില്‍ ബുഷ് ക്ഷമചോദിക്കുന്നതായും പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.