മുംബൈ- കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിയുടെ ഭാഗമായെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ബിഹാർ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ എല്ലാവർക്കും സൗജന്യ കോവിഡ് വാക്‌സിൻ നൽകുമെന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ചട്ടലംഘനമല്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തലിന്റെ പറ്റി പ്രതികരിക്കുകയായിരുന്നു റാവത്ത്. ബീഹാറിൽ എന്താണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. എന്നാലും തെരഞ്ഞെടുപ്പ് സുതാര്യമായി നടക്കുമെന്നാണ് ആളുകൾ വിചാരിക്കുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. തേജസ്വി യാദവ് ബീഹാർ മുഖ്യമന്ത്രിയായാൽ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.
കുടുംബാംഗങ്ങളെല്ലാം ജയിലിലായ, എപ്പോഴും സി.ബി.ഐയും ഇൻകം ടാക്‌സ് വകുപ്പും പിന്നാലെയുള്ള ഒരു യുവാവ് ബീഹാർ പോലൊരു സംസ്ഥാനത്ത് നിന്ന് പൊരുതുകയാണ്. ഭൂരിപക്ഷം വോട്ടും നേടി തേജസ്വി യാദവ് ബീഹാറിന്റെ മുഖ്യമന്ത്രിയായാലും ഞാൻ അത്ഭുതപ്പെടില്ല,' സഞ്ജയ് റാവത്ത് പറഞ്ഞു.