ഇസ്തംബൂള്‍-തുര്‍ക്കിയില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തി. പതിനാലുപേര്‍ മരിച്ചതായാണ് ആദ്യ റിപ്പോര്‍ട്ട്. മരണ സംഖ്യ കൂടാനിടയുണ്ട്. 400 പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ഒട്ടനേകം കെട്ടിടങ്ങള്‍ നിലംപൊത്തി. നൂറുകണക്കിനുപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏജീയന്‍ കടലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഗ്രീക്ക് ദ്വീപായ സാമൊസില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുര്‍ക്കിയുടെ തീരദേശനഗരങ്ങളില്‍ വെള്ളം ഇരച്ചുകയറിയതായി റിപ്പോര്‍ട്ടുകളുണ്ട്. അയല്‍ രാജ്യമായ ഗ്രീസിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.