മുംബൈ-ബോളിവുഡ് താരം ഊര്‍മിള മണ്ഡോദ്കറെ മഹാരാഷ്ട്ര നിയമസഭ കൗണ്‍സിലിലേക്ക് നാമ നിര്‍ദ്ദേശം ചെയ്യാന്‍ ഒരുങ്ങി ശിവസേന. മഹാരാഷ്ട്ര നിയമസഭയുടെ ഉപരിസഭയിലേക്ക് ഗവര്‍ണറുടെ ക്വാട്ടയില്‍ സ്ഥാനാര്‍ത്ഥികളെ നാമനിര്‍ദേശം ചെയ്യാനുള്ള മഹാരാഷ്ട്ര മന്ത്രിസഭയുടെ തീരുമാനത്തിന് തൊട്ടു പിന്നാലെയാണ് ശിവസേന വക്താവ് സഞ്ജയ് റാവത്ത് ഊര്‍മിള മണ്ഡോദ്കറെ മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്യുവാനുള്ള തീരുമാനം അറിയിച്ചുകൊണ്ടുള്ള പ്രസ്താവന പുറപ്പെടുവിക്കുന്നത്