ന്യൂയോര്‍ക്ക്-2029 ല്‍ ലോകം ഞെട്ടിക്കുന്ന ഒരു കാഴ്ചക്ക് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് ബഹിരാകാശ ശാസ്ത്രലോകം. രണ്ടായിരത്തി ഇരുപത്തൊന്‍പതില്‍ അപോഫിസ് എന്ന ചിന്ന ഉപഗ്രഹം ഭൂമിക്ക് അരികിലൂടെ അതിവേഗംം കടന്നു പോകുമെന്നാണ് പറയുന്നത്. ജപ്പാന്റെ സുബുറു ടെലിസ്‌കോപ്പിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്ത് വന്നത്. യാര്‍കോര്‍വ്‌സ്‌കി എന്ന പ്രതിഭാസത്തെ തുടര്‍ന്ന് വേഗത കൂടിയ അപോഫിസിന്റെ സഞ്ചാര പാത കണ്ട് പിടിക്കാനും ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ ഭൂമിക്കരികിലൂടെ കടന്ന് പോകുമ്പോള്‍ ഇത് ഭൂമിയില്‍ പതിക്കാനുള്ള സാധ്യത ഉണ്ടോ എന്നും പറയാന്‍ കഴിയില്ല.