വാഷിംഗ്ടണ്‍ ഡിസി- അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വെബ് സൈറ്റ് ഹാക്ക് ചെയ്തു. 'ഈ സൈറ്റ് പിടിച്ചെടുത്തിരിക്കുന്നു. ഡോണള്‍ഡ് ട്രംപ് ദിവസവും വ്യാജവാര്‍ത്തകളാണ് ലോകത്തിന് മുന്നില്‍ പ്രചരിപ്പിക്കുന്നത്. ഇത് ലോകത്തെ സത്യം അറിയിക്കേണ്ട സമയമാണ്' ഹാക്കര്‍മാര്‍ സൈറ്റില്‍ കുറിച്ചു. ആരാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതെന്ന് വ്യക്തമല്ല. പ്രധാനപ്പെട്ട ഡാറ്റകളൊന്നും നഷ്ടമായിട്ടില്ല, സൈറ്റ് പുനസ്ഥാപിച്ചെന്നും ട്രംപിന്റെ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ടിം മുര്‍തോ അറിയിച്ചു. ആരാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതെന്ന് കണ്ടെത്താന്‍ നിയമപരമായ സഹായം തേടിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി