ന്യൂദൽഹി-മയക്കു മരുന്ന് കേസിൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കസ്റ്റഡിയിലെടുത്ത സംഭവം പാർട്ടിക്ക് പ്രതിസന്ധിയല്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിനീഷിന്റെ കേസ് പാർട്ടി വിശദീകരിക്കേണ്ട കാര്യമില്ലെന്നും യെച്ചൂരി പറഞ്ഞു.






