ലക്‌നൗ- യു.പിയിൽ അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിയെ തോൽപ്പിക്കാൻ വേണമെങ്കിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച ബി.എസ്.പി അധ്യക്ഷ മായാവതിക്കെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇതിൽ കൂടുതൽ ഇനിയും എന്തെങ്കിലുമുണ്ടോ എന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ്.പിയുമായി സഖ്യം ചേർന്നത് തെറ്റായിപ്പോയെന്ന് മായാവതി പറഞ്ഞിരുന്നു. വരാനിരിക്കുന്ന നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ്.പിയെ പരാജയപ്പെടുത്താൻ ഏതറ്റംവരേയും പോകുമെന്നും മായാവതി പറഞ്ഞു. രാജ്യസഭ തെരഞ്ഞെടുപ്പിൽ
എസ്.പിയുടെ രണ്ടാമത്തെ സ്ഥാനാർത്ഥിയ്ക്ക് മേൽ ആർക്കാണോ ഏറ്റവും വിജയസാധ്യതയുള്ളത്, അയാൾക്ക് ബി.എസ്.പിയുടെ എല്ലാ എം.എൽ.എമാരും വോട്ട് ചെയ്യും. അത് ബി.ജെ.പി സ്ഥാനാർത്ഥിക്കാണെങ്കിലും ചെയ്യുമെന്നുമായിരുന്നു മായാവതി പറഞ്ഞത്.