Sorry, you need to enable JavaScript to visit this website.

കരിപ്പൂര്‍ വിമാനദുരന്തം: എയര്‍ ഇന്ത്യ എക്‌സ്പ്രസിന് നഷ്ടപരിഹാരമായി ലഭിച്ചത് 660 കോടി രൂപ

മുംബൈ- കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ ദുരന്തത്തില്‍ തകര്‍ന്ന വിമാനത്തിന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഇന്‍ഷൂറന്‍സ് കമ്പനികള്‍ നല്‍കിയത് 660 കോടി രൂപ (8.9 കോടി ഡോളര്‍). ഇന്ത്യന്‍ വ്യോമയാന രംഗത്ത് ഒരു കമ്പനിക്ക് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും വലിയ നഷ്ടപരിഹാരത്തുകയാണിത്. ഇതില്‍ 377.42 കോടി രൂപ (5.1 കോടി ഡോളര്‍) വിമാനനഷ്ടത്തിന് എയര്‍ ഇന്ത്യ എക്‌സ്പ്രസിനാണ്. 281.21 കോടി രൂപ (3.8 കോടി ഡോളര്‍) ബാധ്യത തീര്‍ക്കാനുമാണ്. മരണപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത യാത്രക്കാര്‍ക്കും, ബാഗേജ് നഷ്ടം അടക്കമുള്ളവയ്ക്കുമുള്ള നഷ്ടപരിഹാരവുമാണ് ഈ തുകയില്‍ ഉല്‍പ്പെടുന്നതെന്നന് ന്യൂ ഇന്ത്യ അഷൂറന്‍സ് സിഎംഡി അതുല്‍ സഹായ് പറഞ്ഞു. വിവിധ ഇന്‍ഷൂറന്‍സ് കമ്പനികളുടെ കൂട്ടായ്മയാണ് എയര്‍ ഇന്ത്യയ്ക്ക് ഇന്‍ഷൂറന്‍സ് നല്‍കിയിരിക്കുന്നത്. പൊതു മേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷൂറന്‍സാണ് ലീഡ് പ്രൈമറി ഇന്‍ഷൂറര്‍. ക്ലെയ്മിന്റെ ഭൂരിഭാഗവും ആഗോള ഇന്‍ഷൂറന്‍സ് കമ്പനികളാണ് വഹിക്കുന്നത്. ജിഐസി റി ഉള്‍പ്പെടെയുള്ള ആഗോള ഇന്‍ഷൂറന്‍സ് കമ്പനികള്‍ ക്ലെയ്ം സെറ്റില്‍മെന്റിന്റെ ഭാഗമായി ഏഴ് കോടി ഡോളര്‍ (518 കോടി രൂപ) നല്‍കി.

വിമാന നഷ്ടത്തിന് എയര്‍ ഇന്ത്യയ്ക്ക് 373.83 കോടി രൂപ നല്‍കിയതിനു പുറമെ യാത്രക്കാര്‍ക്ക് അടിയന്തര ദുരിതാശ്വാസമായി വിതരണം ചെയ്യാനുള്ള, ബാധ്യതാ ഇനത്തിലെ 3.50 കോടി രൂപയും ന്യൂ ഇന്ത്യ അഷൂറന്‍സ് ആണ് നല്‍കിയത്. ബാധ്യതാ ഇനത്തില്‍ ബാക്കിയുള്ള ഇന്‍ഷുറന്‍സ് തുക എല്ലാ യാത്രക്കാരുടേയും പൂര്‍ണ വിശദാംശങ്ങളും രേഖകളും പരിശോധന പൂര്‍ത്തിയാക്കി വിലയിരുത്തിയ ശേഷം നല്‍കും. റീഇന്‍ഷൂറര്‍ കമ്പനികളുടെ നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാകേണ്ടതുള്ളതിനാല്‍ ബാധ്യതാ ഇനത്തിലെ ക്ലെയിമുകളില്‍ നഷ്ടപരിഹാര വിതരണം പൂര്‍ത്തിയാക്കാന്‍ ഏതാനും മാസങ്ങള്‍ കൂടി സമയമെടുക്കുമെന്നും ന്യൂ ഇന്ത്യ അഷൂറന്‍സ് അറിയിച്ചു.
 

Latest News