ന്യൂയോര്‍ക്ക്-ട്രംപിന്റെ ട്വീറ്റുകളോട് തനിക്ക് എല്ലായിപ്പോഴും യോജിപ്പില്ലെന്ന് അമേരിക്കയുടെ പ്രഥമ വനിതയായ മെലാനിയ ട്രംപ്. പെന്‍സില്‍വേനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ട്രംപിന്റെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങളെ നേരത്തേ തന്നെ നിരവധി പേര്‍ കളിയാക്കുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് മുക്തയായ ശേഷം ആദ്യമായാണ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മെലാനിയ ട്രംപ് പങ്കെടുക്കുന്നത്.