കയ്‌റോ- മുസ്ലിംകള്‍ക്കെതിരെ ലോകത്ത് നടക്കുന്ന വിദ്വേഷ നടപടികളെ കുറ്റകൃത്യമായി കാണാന്‍ അന്താരാഷ്ട്ര സമൂഹം തയാറാകണമെന്ന് ഈജിപ്ത് അല്‍ അസ്ഹര്‍ ഇമാം ശൈഖ് അഹ്്മദ് തയ്യിബ് ആവശ്യപ്പെട്ടു. ഫ്രാന്‍സില്‍ പ്രവാചകന്റെ കാര്‍ട്ടുണുകള്‍ പ്രദര്‍ശിപ്പിച്ച സംഭവത്തിനു പിന്നാലെയാണ് അല്‍ അസ്ഹര്‍ ഇമാമിന്റെ പ്രസ്താവന.
തെരഞ്ഞെടുപ്പുകളില്‍ വോട്ട് നേടാനാണ് മുസ്്‌ലിം വിദ്വേഷം പ്രചരിപ്പിക്കുന്നതെന്നും ഇത് സ്വീകാര്യമല്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
വിദ്വേഷ നടപടികള്‍ക്കെതിരെ പ്രവാചകനെ മാതൃകയാക്കി സമാധാനപരവും നിയപരവുമായ മാര്‍ഗത്തിലൂടെ മാത്രമേ പ്രതികരിക്കാവൂയെന്ന് അദ്ദേഹം മുസ്ലിംകളെ ഉണര്‍ത്തി.