ആലപ്പുഴ- മുന്നോക്ക സംവരണ വിഷയത്തില്‍ സംസ്ഥാന സർക്കാരിനെതിരായ പ്രക്ഷോഭത്തിൽ മുസ്ലിംസംഘടനകളുമായി ചേർന്ന് തത്കാലം പ്രവർത്തിക്കുന്നില്ലെന്ന് എസ്.എൻ.ഡി. പി നേതാവ് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. യോജിച്ചുള്ള പ്രേക്ഷോഭത്തിന് വേണ്ടി മുസ്ലിം സംഘടനകളോ, നേതാക്കളോ തന്നെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ പല കാര്യങ്ങളിലും ലീഗ് എടുത്ത നിലപാടുകളോട് യോചിപ്പില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
സംവരണവിഷയത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫ്. കൺവീനർ എം.എം. ഹസനും നിലപാട് വ്യക്തമാക്കാത്തതിൽ അമർഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.