അമൃത്‌സര്‍ - ദസറയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കോലം കത്തിച്ച് പഞ്ചാബിലെ കര്‍ഷകര്‍. പുതിയ കാര്‍ഷിക നിയമത്തോടുള്ള പ്രതിഷേധമാണ് ഭാരതീയ കിസാന്‍ യൂണിയന്റെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തില്‍ നടന്നത്. രാവണനെ കത്തിക്കുന്ന പരമ്പരാഗത രീതി അനുകരിച്ച് ദസറയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും കുത്തക വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങിയവരുടെയും കോലമാണ് പഞ്ചാബിലെ കര്‍ഷകര്‍ കത്തിച്ചത്.
ഭതിന്‍ഡ, സംഗത്, സംഗ്രൂര്‍, ബര്‍ണാല, മലര്‍കോട്‌ല, മന്‍സ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇത്തരത്തില്‍ കോലം കത്തിച്ചു. ഹരിയാനയിലും സമാനമായ പ്രതിഷേധം നടന്നു. കര്‍ഷക സമരം ഒത്തുതീര്‍ക്കാന്‍ കഴിഞ്ഞയാഴ്ച കേന്ദ്രം കഴിഞ്ഞ ദിവസം സമര പ്രതിനിധികളെ ചര്‍ച്ചക്ക് ദല്‍ഹിയിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ കൃഷിമന്ത്രിക്കു പകരം ഉദ്യോഗസ്ഥനാണ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയതെന്നു കണ്ട സമര നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചു. കേന്ദ്രം കൊണ്ടുവന്ന നിയമത്തിന് ബദല്‍ നിയമനിര്‍മാണം പഞ്ചാബ് നിയമസഭ പാസാക്കിയത് കഴിഞ്ഞ ദിവസമാണ്. പ്രധാനമന്ത്രിയോട് കര്‍ഷകര്‍ക്ക് ഇത്തരത്തില്‍ രോഷം തോന്നുന്നത് സങ്കടകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കര്‍ഷകരെ കേള്‍ക്കാനും സാന്ത്വനം നല്‍കാനും പ്രധാനമന്ത്രി ശ്രദ്ധിക്കണമെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ കോലം കത്തിച്ചതിനു പിന്നില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും കോണ്‍ഗ്രസുമാണെന്ന് ബിജെപി അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ കുറ്റപ്പെടുത്തി.