ചെന്നൈ- വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ സ്ത്രീ വീണ്ടും ഗര്‍ഭിണിയായ സംഭവത്തില്‍ 1.6 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ ഉത്തരവ്.
2001 ല്‍ ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീ 2017 ല്‍ വീണ്ടും ഗര്‍ഭിണിയായതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാരുടെ അശ്രദ്ധക്കെതിരെ പരാതി നല്‍കിയത്.
ചെന്നൈ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് തോണ്ടിയാര്പേട്ടിലെ സര്‍ക്കാര്‍ ആശുപത്രി സ്ത്രീക്ക് നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടത്. വയറുവേദനയടക്കം ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നാണ് വീണ്ടും പരിശോധന നടത്തിയതും ഗര്‍ഭിണിയാണെന്ന് മനസ്സിലായതും. അടിയന്തര ശസ്ത്രക്രിയ നടത്തി ഭ്രൂണം എടുത്തുകളയുകയായിരുന്നു.