കൊച്ചി-കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും രണ്ടേകാല്‍ കോടി രൂപ വില വരുന്ന 4095ഗ്രാം പിടികൂടി. ഫ്ളൈ ദുബായി വിമാനത്തില്‍ എത്തിയ നാല് പേരില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടികൂടിയത്. മലപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞിമാഹിന്‍, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അര്ജന്സ, ഷംസുദ്ദീന്. തമിഴ്നാട് തിരുനല്‍വേലി സ്വദേശി കമല്‍ മുഹയുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. കാലില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണ്ണം കടത്തുന്നത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡിആര്‍ഐ എത്തി ഇവരെ പിടികൂടിയത്.