മുംബൈ- മുസ്ലിം ആണെന്നറിയുന്നതോടെ വാടക വീട് നിഷേധിക്കുന്നുവെന്ന് വെളിപ്പെടുത്തി പ്രശസ്ത മാധ്യമ പ്രവര്‍ത്തക റാണ അയ്യൂബ്.
മുസ്ലിംകളാകനോ വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടാകാനോ പാടില്ലെന്ന വ്യവസ്ഥയടങ്ങുന്ന പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം അവരുടെ ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ബാന്ദ്രയില്‍ മൂന്ന് മാസമായി വീട് അന്വേഷിക്കുകയാണെന്നും റാണ എന്നത് മുസ്ലിം പേരല്ലാത്തതിനാല്‍ ഉടമള്‍ ആദ്യം സമ്മതിക്കുമെന്നും വീട്ടുപേരില്‍ ശൈഖ് കൂടി കാണുന്നതോടെ വീട് നിഷേധിക്കുമെന്നും പോസ്റ്റില്‍ പറയുന്നു.
ഉമകള്‍ക്ക് വേണ്ടി ബ്രോക്കര്‍മാര്‍ വിളിച്ചാണ് ക്ഷമ ചോദിക്കുകയെന്നും അവര്‍ വെളിപ്പെടുത്തി.
ഇതാണ് ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യ. ഇതല്ലേ വര്‍ഗീയ രാഷ്ട്രമെന്നും വംശീയതയെന്നും റാണ അയ്യൂബ് പരിതപിക്കുന്നു. സമാന അനുഭവങ്ങള്‍ ട്വീറ്റ് ഷെയര്‍ ചെയ്തവരും കമന്റ് നല്‍കിയിട്ടുണ്ട്.