Sorry, you need to enable JavaScript to visit this website.

മയക്കുമരുന്ന് വാങ്ങുന്നതനിടെ സീരിയല്‍ നടി അറസ്റ്റിലായി

മുംബൈ- മയക്കുമരുന്ന് വിതരണ, ഉപഭോഗ ശൃംഖലയിലെ മറ്റൊരു കണ്ണി കൂടി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബോര്‍ഡ് പൊളിച്ചു. മയക്കുമരുന്ന് വാങ്ങുന്നതിനിടെ മുംബൈയില്‍ ടിവി സീരിയല്‍ നടി പ്രീതി ചൗഹാനെ എന്‍സിബി കയ്യോടെ പിടികൂടി. വേഷം മാറി എത്തിയ എന്‍സിബി ഉദ്യോഗസ്ഥരാണ് ഇന്ന് മുംബൈയില്‍ പലയിടത്തായി റെയ്ഡ് നടത്തിയത്. അഞ്ചു പേരാണ് അറസ്റ്റിലായത്. ഓപറേഷന്‍ തുടരുകയാണ്. നടന്‍ സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന മയക്കുമരുന്ന് കേസ് അന്വേഷണത്തിനിടെയാണ് റെയ്ഡുകള്‍ തുടരുന്നത്. പിടിയിലായവരില്‍ വിതരണക്കാരും ഇടപാടുകാരും ഉപയോഗിക്കുന്നവരുമെല്ലാം ഉള്‍പ്പെടും.
 

Latest News