നാഗ്പൂര്‍- പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ അവസരവാദികള്‍ സംഘടിത അക്രമം അഴിച്ചുവിട്ടതായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ആരോപിച്ചു.
വിജയ ദശമി ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി നിയമം (സി.എ.എ) ഒരു പ്രത്യേക മതവിഭാഗത്തെയും എതിര്‍ക്കുന്നില്ല. എന്നാല്‍ മുസ്ലിം ജനസംഖ്യ നിയന്ത്രിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് പുതിയ നിയമത്തെ എതിര്‍ക്കുന്നവര്‍ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു.
സിഎഎ ഉപയോഗിച്ച് അവസരവാദികള്‍ പ്രതിഷേധത്തിന്റെ പേരില്‍ സംഘടിത അക്രമം അഴിച്ചുവിട്ടു. എന്തെങ്കിലും ചിന്തിക്കുന്നതിന് മുമ്പുതന്നെ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുകയു ചെയ്തു. കലാപകാരികളും അവസരവാദികളും സംഘര്‍ഷം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും ഭഗവത് പറഞ്ഞു.