ന്യൂദല്‍ഹി- ജമ്മു കശ്മീരിന്റെ പതാക അനുവദിച്ചാലെ ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തൂവെന്ന പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി രംഗത്ത്. 'മെഹബൂബ മുഫ്തിയുടെ ദേശവിരുദ്ധ പരാമര്‍ശം കണക്കിലെടുത്ത് അവര്‍ക്കെതിരെ രാജ്യദ്രോഹ നിയമ പ്രകാരം കേസെടുത്ത് ജയിലിലടക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണ മനോജ് സിന്‍ഹയോട് ഞാന്‍ അപേക്ഷിക്കുന്നു,' ജമ്മു കശ്മീര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന പറഞ്ഞു. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. അതു കൊണ്ട് ഒരു പതാകയെ ഉയര്‍ത്താന്‍ പാടുള്ളൂ. അത് ദേശീയ പതാകയാണ്. ഈ പതാകയ്ക്കു വേണ്ടി ഓരോ തുള്ളി രക്തവും ബലി നല്‍കാന്‍ ഞ്ങ്ങള്‍ തയാറാണ്- അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ സര്‍ക്കാര്‍ തീരുമാനം തിരുത്താനാവില്ല. കശ്മീരിലെ ജനങ്ങളെ ഇളക്കിവിടരുതെന്നാണ് മെഹബുബയെ പോലുള്ള നേതാക്കളോട് മുന്നറിയിപ്പ് നല്‍കാനുള്ളത്. സമാധാനവും സാഹോദര്യവും തകര്‍ക്കാന്‍ ആരേയും ഞങ്ങള്‍ അനുവദിക്കില്ല. മറിച്ചെന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ്അവര്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും- ബിജെപി അധ്യക്ഷന്‍ മുന്നറിയിപ്പു നല്‍കി.