വാഷിങ്ടണ്‍- യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ നടക്കുന്ന പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ ഇന്ത്യയെ അവഹേളിച്ച് റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ്. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനുള്ള പദ്ധതികളെ കുറിച്ചുള്ള ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ ചോദ്യത്തിന് നല്‍കിയ മറുപടിക്കിടെയാണ് ട്രംപ് ഇന്ത്യയിലേത് വൃത്തിക്കെട്ട അന്തരീക്ഷമാണെന്നു പറഞ്ഞത്. ചൈനയിലും റഷ്യയിലും ഇന്ത്യയിലും വൃത്തിക്കെട്ട അന്തരീക്ഷമാണെന്നാണ് അദ്ദേഹം പറഞ്ഞത്. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനുള്ള ആഗോള കരാറായ പാരിസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയത് നമുക്ക് ശതകോടികള്‍ ചെലവ് വരുന്നതിനാലും അനീതി നിറഞ്ഞ സമീപനം കാരണവുമാണെന്നും ട്രംപ് പറഞ്ഞു.
നവംബര്‍ മൂന്ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള രണ്ടാമത്തേതും അവസാനത്തേതുമായ ഡിബേറ്റായിരുന്നു ഇത്.