കൊച്ചി-കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് കോവിഡ് ബാധിതന്‍ മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ വാദം പൊളിയുന്നു. ഹാരിസിന്റെ മരണ റിപ്പോര്‍ട്ട് പുറത്തു വന്നു. ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന ആശുപത്രിയുടെ വിശദീകരണം തള്ളുന്നതാണ് മരണ റിപ്പോര്‍ട്ട്. കോവിഡ് മൂലമുള്ള ന്യുമോണിയയും ഹൈപ്പര്‍ ടെന്‍ഷനുമാണ് മരണകാരണമെന്നാണ് മരണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹാരിസിന്റെ മരണം ഓക്‌സിജന്‍ ട്യൂബ് മാറിയതുകൊണ്ടല്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും
നോഡല്‍ ഓഫിസര്‍ ഫത്താഹുദീനും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനെ തള്ളുന്നതാണ് ഹാരിസിന്റെ മരണ റിപ്പോര്‍ട്ട്. ആശുപത്രി അധികൃതരെ വെട്ടിലാക്കുന്നതാണ് പുറത്തു വന്ന മരണ റിപ്പോര്‍ട്ട്. അതേസമയം, മരിച്ച ഹാരിസിന്റെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്.